പ്രരംഭകം :
നമ്മുടെ സംസ്കാരം രൂപം കൊണ്ടത് കൃഷിയുടെ ആവിര്‍ഭാവം മൂലമാണെന്നും അതില്‍ നിന്നും നഗരങ്ങള്‍ ഉല്‍പത്തി ചെയ്തെന്നും തന്മൂലം കാലക്രമേണ എഴുത്ത് , കല , മതം മുതലായവ രൂപമെടുത്തെന്നും നമുക്ക് അറിയാം .ഈവിധം ഉണ്ടായിട്ടുള്ള വികസപ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന ചിത്രത്തില്‍ നിന്നും വിഭിന്നമാണ് ഈ അടുത്ത കാലം നടന്ന ഒരു കണ്ടെത്തല്‍. ഒരു പുരാതന ആരാധനാലയസമുച്ചയം , അത് നമ്മെ ഇപ്പോള്‍ നിലവിലുള്ള ചരിത്രവസ്തുതകള്‍ക്കും അപ്പുറമുള്ള സംസകരികപഴമയിലേക്ക് കൊണ്ടുപോകുന്നു.
വേട്ടയാടി ജീവിച്ചിരുന്ന ഒരു തലമുറ കലച്ചക്രത്തിന്‍റെ കറക്കതിനനുസൃതമായികൃഷിയെ ആധാരമാക്കിയ ജനതയായി മാറുന്ന പരിണാമപ്രക്രിയക്ക് ഒരു നൂതന മനം നല്‍കുന്നു ഈ ആരാധനാലയം.
ഗോബെക്‌ലീ റ്റെപെ എന്നാ ഈ ആരാധനസമുച്ചയം തുര്‍ക്കിയിലാണ് കണ്ടെത്തിയത്. തുര്‍ക്കിയുടെയും സിറിയയുടെയും ഇറാഖിന്‍റെയും അതിര്‍ത്തിപ്രദേശമാണീ സ്ഥലം.
സ്റ്റോണ്‍ഹെഡ്ജ് എന്നാ പുരതനകല്‍ക്ഷേത്രത്തിനു സമാനമായതും അതിനും ഏകദേശം ഏഴായിരം വര്‍ഷം മുന്‍പ് പണിതീര്‍ന്നതുമാണിത് എന്നും ശാസ്ത്രിയമായി തെളിയിക്കപ്പെട്ടിരിക്കുന്നു.
ചുരുക്കത്തില്‍ പതിനോരായിരത്തി അറുനൂറു ക്രിസ്തുവര്‍ഷം മുന്‍പ് വൃത്തിയായി ചെത്തിമിനുക്കിയ, ധാരാളം കല്ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമായ ( പാമ്പ് , കുറുക്കന്‍ , തേള്‍ , ബോറുകള്‍ ഇത്യാദി ) കൂറ്റന്‍ ചുണ്ണാമ്പ് കല്ലുകളാല്‍
പണിതുയര്‍ത്തിയ ഈ മന്ദിരം ലോകത്തിലെ ഒരു പക്ഷെ ആദ്യത്തെതും ആയ വസ്തുസംരംഭം ആകാം.
ഈ കാലഘട്ടത്തില്‍ മനവികസംസ്കാരം രൂപമെടുത്തിട്ടില്ല എന്ന നിഗമനം ഇതിനാല്‍ തന്നെ അല്‍ഭുതമുളവാക്കുന്നു. പ്രത്യേകിച്ചും എങ്ങനെ അവര്‍ ഏകദേശം പതിനാറു ടണ്‍ ഭാരമുള്ള കുമ്മായകല്ലുകള്‍ ഭംഗിയായി ചെത്തി രൂപപ്പെടുത്തിയെടുത്തു എന്നതും കല്ച്ചക്രമോ മൃഗങ്ങളെ മെരുക്കാനും കഴിഞ്ഞിട്ടില്ലാത്ത കാലഘട്ടത്തില്‍ ഇത് പണിതത് എന്നതും.
നമ്മുടെ ഇതുവരെയുള്ള അറിവനുസരിച്ച് നിയോലിത്തിക് പരിണാമം സംഭവിച്ചത് മോസോപ്പോട്ടെമിയ (ടൈഗ്രിസ് , യൂഫ്രട്ടീസ് നദികളുടെ ഇടയില്‍ )
തെക്കേ ഇറാഖിലാണ്. പിന്നീട് ഇന്ത്യ , യൂറോപ്പ് എന്നിവിടങ്ങിളിലേക്ക് വികാസം പ്രാപിച്ചു.
പുരാവസ്തുഗവേഷകരുടെ നിഗമത്തില്‍ ഹിമയുഗാവസാനത്തില്‍ ഉണ്ടായ ഉഷ്ണമേഖലാ കാലഘട്ടത്തില്‍ പല കൂട്ടമായിരുന്ന മനുഷ്യസമൂഹം ഒന്നിക്കുകയും കൃഷിയുടെ ബാലപാഠങ്ങള്‍ ആരംഭം ആവുകയും ചെയ്തു.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് വിപ്ലവകരമായ സാംസകാരിക ഊന്നത്യം കൈവരിക്കുകയും ചെയ്തു.
ഈ വീക്ഷണത്തില്‍ ആദ്യം സമൂഹവല്‍കരണവും പിന്നെ കൃഷി അതിനു ശേഷം മതപരമായ കാഴ്ച്ചപ്പാടിലേക്കും കടന്നു എന്ന് കാണാം. പക്ഷേ ഗോബെക്‌ലീ റ്റെപെ ഇതിനു പുതിയ മനം തരുന്നു.
ലോകത്തിലെ പ്രധാനപ്പെട്ട മതാധിഷ്ടിതമായ സ്ഥലങ്ങളെല്ലാം തന്നെ ഇപ്പോഴും എപ്പോഴും തീര്‍ഥാടന പ്രാധാന്യമുള്ളവയാണ്.അവയെല്ലാം ഈശ്വരനെ വന്ദിക്കുവാനുള്ള സ്ഥാനമാണ്. ഉദാഹരനത്തിനു മെക്ക , വത്തിക്കാന്‍ , ബുദ്ധ ഗയ എന്നിവ.
അപ്പോള്‍ ഏകദേശം ഏഴായിരം വര്‍ഷം സ്റ്റോണ്‍ ഹെഡ്‌ജിനു മുന്‍പ് മനുഷ്യരാശിയുടെ തീര്‍ഥാടന കേന്ദ്രമാണ് ഇതെന്നും അതിനാല്‍ മതപരമായ വികാസം മൂലമാണ് മനവികസമൂഹം കൃഷിയിലെക്കും സാമൂഹിക സാംസകാരിക ഉന്നതിയിലേക്കും വളര്‍ന്നതെന്ന് മനസിലാക്കാം.